എസ്.എഫ്.ഐയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു, വരുന്നവര്‍ ഗുണ്ടകളാണ്, അവരോട് സന്ധിയില്ല; ഗവര്‍ണര്‍

0

എസ്.എഫ്.ഐയുടെ പ്രതിഷേധത്തിനിടെ ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് കാലിക്കറ്റ് സര്‍വ്വകലാശാലയിലെത്തും. ഗവര്‍ണ്ണറെ കരിങ്കൊടി കാണിക്കുന്നത് തുടരുമെന്ന് സിപിഎം സെക്രട്ടറി എം വി ഗോവിന്ദന്‍ വ്യക്തമാക്കിയതോടെ ഗവര്‍ണ്ണറുടെ പൊതുപരിപാടികള്‍ പോലിസിന് തലവേദനയാകും.കാറിനടുത്ത് പ്രതിഷേധക്കാര്‍ എത്തിയാല്‍ കാറ് നിര്‍ത്തും.പുറത്തിറങ്ങുമെന്ന് അദ്ദേഹം പറഞ്ഞു.എഎസ്.എഫ്.ഐക്കാരെ ഗവര്‍ണര്‍ വീണ്ടും ഗുണ്ടകളെന്ന് വിളിച്ചു.എസ്.എഫ്.ഐയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു..വരുന്നവര്‍ ഗുണ്ടകളാണ്.അവരോട് സന്ധിയില്ല.പൊലീസ് സുരക്ഷയെ കുറിച്ച് ആകുലതയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഗവര്‍ണ്ണര്‍ 2 ദിവസം താമസിക്കുന്നത് കാലിക്കറ്റ് സര്‍വ്വകലാശാല ഗസ്റ്റ് ഹൗസിലാണ്. വഴിയിലും വേദികളിലും തന്നെ കനത്ത പോലിസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 150 ലേറെ പോലിസുകാരെ ഗവര്‍ണ്ണറുടെ സുരക്ഷയ്ക്കായി വിനിയോഗിക്കുന്നുണ്ട്. തിങ്കളാഴ്ച വൈകുന്നേരം സംഘപരിവാര്‍ അനകൂല സംഘടനയുടെ ശ്രീനാരായണ ഗുരു അനുസ്മരണമാണ് അദ്ദേഹത്തിന്റെ പ്രധാന പൊതുപരിപാടി. ഞായറാഴ്ച പാണക്കാട് സാദിഖലി തങ്ങളുടെ മകന്റെ വിവാഹച്ചടങ്ങിലും ഗവര്‍ണ്ണര്‍ പങ്കെടുക്കും. കാലിക്കറ്റ് സര്‍വ്വകലാശാലയിലും ഗസ്റ്റ് ഹൗസിലും പ്രതിഷേധങ്ങള്‍ക്ക് സാധ്യതയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here