‘ഗവര്‍ണറുടെ പ്രകോപനത്തില്‍ എസ്.എഫ്.ഐ വീഴില്ല’: പിഎം ആര്‍ഷോ

0

കോഴിക്കോട്: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കീലേരി അച്ചുവായി മാറിയെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ. ഗവര്‍ണറുടെ പ്രകോപനത്തില്‍ എസ്.എഫ്.ഐ വീഴില്ലെന്ന് ആര്‍ഷോ പറഞ്ഞു. പ്രതിഷേധം ജനാധിപത്യപരമായിരിക്കും. അക്കാദമിക കാര്യങ്ങള്‍ തടസ്സപ്പെടുത്തിയാണ് ഗവര്‍ണര്‍ സര്‍വകലാശാലയില്‍ താമസിക്കുന്നതെന്നും ആര്‍ഷോ പറഞ്ഞു.

 

സെനറ്റില്‍ യൂ.ഡി.എഫ് പ്രതിനിധികളെ നിയമിക്കാന്‍ ലിസ്റ്റ് കൊടുത്തത് പ്രതിപക്ഷ നേതാവാണ്. പ്രതിപക്ഷ നേതാവ് ഗവര്‍ണര്‍ക്ക് ലിസ്റ്റ് നല്‍കിയത് ബിജെപി ഓഫീസ് വഴിയാണെന്നും ആര്‍ഷോ കൂട്ടിച്ചേര്‍ത്തു.

 

അതേസമയം, കാറിനടുത്ത് പ്രതിഷേധക്കാര്‍ എത്തിയാല്‍ കാർ നിര്‍ത്തുമെന്നും ഇനിയും പുറത്തിറങ്ങുമെന്നും ഗവര്‍ണര്‍ പ്രതികരിച്ചിരുന്നു. എസ്.എഫ്.ഐയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു. വരുന്നവര്‍ ഗുണ്ടകളാണ്. അവരോട് സന്ധിയില്ല. പൊലീസ് സുരക്ഷയെ കുറിച്ച് ആകുലതയില്ലെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here