ഡോക്ടര്‍ ഷഹനയുടെ ആത്മഹത്യ; ഡോ. റുവൈസിനെ അറസ്റ്റ് ചെയ്തു

0

ഡോ. ഷഹനയുടെ ആത്മഹത്യയിൽ ഡോ. റുവൈസ് അറസ്റ്റിൽ. ആത്മഹത്യാ പ്രേരണാ കുറ്റവും സ്ത്രീധന നിരോധന നിയമ വകുപ്പും ചേർത്താണ് അറസ്റ്റ്. പ്രതിയെ ഉടൻ കോടതിയിൽ ഹാജരാക്കും.

അതേസമയം, പണമാണ് വലുതെന്ന് റുവൈസ് പറഞ്ഞത് ഷഹനയെ മാനസികമായി തകര്‍ത്തെന്ന് ഷഹനയുടെ സഹോദരന്‍ ജാസിം നാസ്. റുവൈസാണ് വിവാഹ അഭ്യര്‍ത്ഥനയുമായി ആദ്യം സമീപിച്ചത്. സ്ത്രീധനത്തിന്റെ പേരില്‍ ബന്ധത്തില്‍ നിന്ന് പിന്മാറിയത് ഷഹനയെ മാനസികമായി തകര്‍ത്തെന്നും സഹോദരന്‍ പറഞ്ഞു.

ഡോക്ടർ ഷഹനയും ഡോക്ടർ റുവൈസും വളരെക്കാലമായി അടുത്ത ബന്ധം പുലർത്തിയിരുന്നവരാണ്. വിവാഹാലോചനയുമായി ബന്ധപ്പെട്ട് ഷഹനയുടെ വീട്ടുകാർ റുവൈസിന്റെ വീട്ടുകാരുമായി സംസാരിച്ചപ്പോൾ 50 പവൻ പോരെന്ന നിലപാടാണ് റുവൈസിന്‍റെ വീട്ടുകാർ സ്വീകരിച്ചത്. ഇതേത്തുടർന്ന് ഡോക്ടർ ഷഹനയുടെ വീട്ടുകാർ വിവാഹത്തിൽ നിന്ന് പിന്മാറി. അതേസമയം തന്നെ ഡോ റുവൈസ് ഡോ ഷഹനയിൽ നിന്ന് അകന്നു എന്നും വീട്ടുകാർ പറയുന്നു. ഇത് ഷഹനയെ മാനസികമായി തളർത്തി. ഒന്നരമാസമായി കടുത്ത ഡിപ്രഷനിൽ ആയിരുന്നു ഷഹന. വിവാഹബന്ധം നടക്കില്ലെന്ന് ഉറപ്പായതോടെ ആകാം ആത്മഹത്യ ചെയ്തതെന്നാണ് ഷഹനയുടെ ഉമ്മയും സഹോദരനും പൊലീസിന് മൊഴി നൽകിയിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here