സ്ത്രീധനം ചോദിക്കുന്നവരോട് ‘താൻ പോടോ’ എന്ന് പറയാനുള്ള കരുത്ത് പെൺകുട്ടികൾക്കുണ്ടാകണം, സ്ത്രീധനം ചോദിക്കാൻ പാടില്ലെന്ന ബോധം ആൺകുട്ടികൾക്കുമുണ്ടാകണം; മുഖ്യമന്ത്രി

0

എറണാകുളം: സ്ത്രീധനം ചോദിക്കുന്നവരോട് ‘താൻ പോടോ’ എന്ന് പറയാനുള്ള കരുത്ത് പെൺകുട്ടികൾക്ക് ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രക്ഷിതാക്കളുടെ പിന്തുണ അവർക്ക് ഉണ്ടാകണം. സ്ത്രീധനം ചോദിക്കാൻ പാടില്ലെന്ന ബോധം ആൺകുട്ടികൾക്കുമുണ്ടാകണം. സ്ത്രീധനം ചോദിക്കുന്നതിന്റെ കൂടെ നിൽക്കാൻ പാടില്ലെന്ന ബോധം ആൺകുട്ടിയുടെ കുടുംബത്തിനും ഉണ്ടാകണം. സമൂഹത്തിന്റെയാകെ മാറ്റം ഇവിടെ പ്രതിഫലിക്കണം.അതിനൊപ്പം നിയമപരമായ നടപടികളും സ്വീകരിച്ചുപോകാൻ കഴിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീധനത്തിന്റെ പേരിൽ യുവ ഡോക്ടർ ഷഹനആത്മഹത്യചെയ്ത പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

കഴിഞ്ഞ ദിവസമാണ് ഷഹനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്ത്രീധനത്തിന്റെ പേരിൽ റുവൈസ് വിവാഹത്തിൽ നിന്ന് പിന്മാറിയതാണ് ഷഹനയെ ആത്മഹത്യയിലേക്ക് നയിച്ചത്. സംഭവത്തിൽ ഡോ റുവൈസിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആത്മഹത്യാ പ്രേരണാ കുറ്റവും സ്ത്രീധന നിരോധന നിയമ വകുപ്പും ചേർത്താണ് അറസ്റ്റ്. പ്രതിയെ ഉടൻ കോടതിയിൽ ഹാജരാക്കും.

LEAVE A REPLY

Please enter your comment!
Please enter your name here