നീന്തൽ കുളത്തിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു

0

 

 

വണ്ടൂരിൽ സഹോദരനോടൊപ്പം നീന്തൽ കുളത്തിൽ പരിശീലനത്തിനെത്തിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. കുറ്റിയിൽ പുളിശ്ശേരിയിലെ വാളശേരി ഫൈസൽ ബാബുവിന്റെ മകൻ മുഹമ്മദ്‌ കെൻസ് (17) ആണ് മരിച്ചത്. ഞായറാഴ്ച്ച രാവിലെ ഏഴര മണിയോടെ നടുവത്ത് തിരുവമ്പാടിയിലുള്ള സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥയിലുള്ള ഓർക്ക നീന്തൽ കുളത്തിൽ വെച്ചാണ് അപകടം നടന്നത്. സഹോദരനോടൊപ്പം നീന്തൽ പരിശീലനത്തിനെത്തിയ കെൻസ് നീന്തുന്നതിനിടെ മുങ്ങി താഴുകയായിരുന്നു. സഹോദരൻ ബഹളം വെച്ചു നീന്തൽകുളം ഉടമയെ വിളിച്ചു വരുത്തിയാണ് കെൻസിനെ പുറത്തെടുത്തത്.

 

വണ്ടൂർ ബോയ്സ് സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ്. മൃതദേഹം വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ. റിസോർട്ടിനോട്‌ ചേർന്നുള്ള ഈ നീന്തൽ കുളത്തിനു മതിയായ അനുമതികളൊന്നുമില്ലെന്ന് പോലിസ് പറഞ്ഞു. വണ്ടൂർ പോലിസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here