കുഞ്ഞിന് ഉറങ്ങാൻ മരുന്ന് നൽകി, കുട്ടിയുടെ സ്‌കൂൾ ബാഗ് നശിപ്പിച്ചു, വ്യാജ നമ്പർ പ്ലേറ്റുകൾ നിർമ്മിച്ചത് ഒരു വർഷം മുൻപ്; കൂടുതൽ മൊഴി പുറത്ത്

0

ഓയൂരിൽ നിന്ന് തട്ടിക്കൊണ്ടുപോയ ആറ് വയസ്സുകാരിക്ക് ഉറങ്ങാൻ ചില മരുന്നുകൾ നൽകിയെന്ന് പ്രതികളുടെ മൊഴി. കുട്ടി കരയാതിരിക്കാൻ അച്ഛന്റെ കൂട്ടുകാർ എന്ന് തെറ്റിദ്ധരിപ്പിച്ചുവെന്നും മൊഴിയിൽ പറയുന്നു. കൊല്ലം പള്ളിമുക്കിൽ ഒരു വർഷം മുമ്പാണ് വ്യാജ നമ്പർ പ്ലേറ്റുകൾ നിർമ്മിച്ചത്. കുട്ടിയുടെ കൈയിലുണ്ടായിരുന്ന സ്‌കൂൾ ബാഗ് നശിപ്പിച്ചുവെന്നും പ്രതികൾ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. കുട്ടിയുടെ അച്ഛനുമായി ബന്ധപ്പെട്ട് ഒരു തരത്തിലുള്ള സാമ്പത്തിക ഇടപാടും ഇല്ലെന്നും പത്മകുമാർ പറഞ്ഞു.

 

കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാനെത്തിയ കാ‍ർ ഓടിച്ചിരുന്നത് പത്മകുമാറാണെന്നും ഭാര്യ അനിതയും മകൾ അനുപമയും കാറിലുണ്ടായിരുന്നു. കുട്ടിയെ കാറിലേക്ക് വലിച്ചുകയറ്റിയതും ഫോൺ വിളിച്ച് മോചന ദ്രവ്യം ആവശ്യപെട്ടതും അനിതയാണ്. കിഴക്കനേലയിലെ ഗിരിജയുടെ കടയിൽ വന്നത് പത്മ കുമാറിന്റെ ഭാര്യയാണെന്നും പൊലീസിന്റെ ചോദ്യം ചെയ്യലിൽ പ്രതികൾ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here