കശ്മീരിലെ വാഹനാപകടം; പരുക്കേറ്റ് ചികിത്സയിലായിരുന്ന പാലക്കാട് ചിറ്റൂര്‍ സ്വദേശി മനോജും മരിച്ചു

0

പാലക്കാട്: കശ്മീരിലെ വാഹനാപകടത്തില്‍ ഒരാള്‍ കൂടി മരിച്ചു. ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന പാലക്കാട് ചിറ്റൂര്‍ നെടുങ്ങോട് സ്വദേശി മനോജാണ് മരിച്ചത്. ശ്രീനഗറിലെ സൗറയിലുള്ള സ്‌കിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മനോജ് ഇന്ന് രാവിലെ 10.20 ഓടെയാണ് മരിച്ചത്. ഇതോടെ അപകടത്തില്‍ മരിച്ച മലയാളികളുടെ എണ്ണം അഞ്ചായി.

 

സ്ഥലം എംഎല്‍എയും വൈദ്യുതി വകുപ്പ് മന്ത്രിയുമായ കെ കൃഷ്ണന്‍കുട്ടി മുഖ്യമന്ത്രിയുമായി സംസാരിച്ച് മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. കശ്മീരില്‍ സോജില പാസിനടുത്ത് വച്ച് വാഹനം കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. എട്ട് പേര്‍ സഞ്ചരിച്ച വാഹനമാണ് കൊക്കയിലേക്ക് മറിഞ്ഞത്.

 

മനോജിന്റെ സുഹൃത്തുക്കളായ വിഘ്‌നേഷ്, അനില്‍, രാഹുല്‍, സുധീഷ് എന്നിവര്‍ക്കും അപകടത്തില്‍ ജീവന്‍ നഷ്ടമായിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു ഇവരുടെ സംസ്‌കാര ചടങ്ങുകള്‍ കഴിഞ്ഞത്. മലയാളികളെ കൂടാതെ വാഹനം ഓടിച്ചിരുന്ന ജമ്മു കശ്മീര്‍ സ്വദേശിയായ ഇജാസ് അഹമ്മദും അപകടത്തില്‍ മരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here