കൊച്ചി കപ്പൽ ശാലയിൽ ഔദ്യോഗിക രഹസ്യം ചോർത്തിയ കരാർ ജീവനക്കാരൻ അറസ്റ്റിൽ

0

കൊച്ചി കപ്പൽ ശാലയിൽ ഔദ്യോഗിക രഹസ്യം ചോർത്തിയ കരാർ ജീവനക്കാരൻ അറസ്റ്റിൽ. മലപ്പുറം സ്വദേശി ശ്രീനിഷ് പൂക്കോടനെയാണ് സൗത്ത് പൊലീസ് അറസ്റ്റു ചെയ്തത്. നാവികസേനക്കായി നിർമിക്കുന്ന കപ്പലിന്റെ തന്ത്രപ്രധാന ഭാഗങ്ങൾ ഉൾപ്പെടെ ഇയാൾ മൊബൈലിൽ പകർത്തി. തുടർന്ന് സമൂഹമാധ്യമം വഴി കൈമാറിയതായും കണ്ടെത്തി. എയ്ഞ്ചൽ പായൽ എന്ന സമൂഹമാധ്യമ അക്കൗണ്ടിലേക്കാണ് ചിത്രങ്ങൾ കൈമാറിയതെന്ന് പൊലീസ് വ്യക്തമാക്കി. ഇന്റലിജൻസ്‌ ബ്യൂറോ, കപ്പൽ ശാലയിലെ ആഭ്യന്തരസുരക്ഷ അന്വേഷണ വിഭാഗം എന്നിവയുടെ അന്വേഷണത്തിലാണ്‌ സംഭവം കണ്ടെത്തിയത്‌. തുടർന്ന്‌ പൊലീസിനും റിപ്പോർട്ട് കൈമാറുകയായിരുന്നു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here