23 ന് കോഴിക്കോട് നടക്കാനിരിക്കുന്ന കോൺഗ്രസിന്റെ പാലസ്തീൻ ഐക്യദാർഢ്യ റാലിയിൽ നിന്ന് ശശി തരൂർ എംപിയെ ഒഴിവാക്കിയതായി സൂചന. കോഴിക്കോട്ട് മുസ്്‌ലിം ലീഗ് സംഘടിപ്പിച്ച റാലിയിൽ ഇസ്‌റാഈൽ അനുകൂല പ്രസംഗം നടത്തി കോൺഗ്രസ്സിനെ പ്രതിസന്ധിയിലാക്കിയതിന്റെ പേരിലാണ് അദ്ദേഹത്തെ ഉൾപ്പെടുത്താതിരുന്നത് എന്നാണു വിവരം.
എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലാണ് കോൺഗ്രസിന്റെ പാലസ്തീൻ ഐക്യദാർഢ്യ റാലി ഉദ്ഘാടനം ചെയ്യുക. കെപിസിസി അധ്യക്ഷൻ കെ സുധാകരൻ അധ്യക്ഷനാകുന്ന പരിപാടിയിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ, മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി തങ്ങൾ, മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി എന്നിവരാണ് മുഖ്യ പ്രഭാഷകർ.