ഹൈക്കോടതി അഭിഭാഷകൻ ദിനേശ് മേനോൻ അന്തരിച്ചു

0

ഹൈക്കോടതി അഭിഭാഷകനായ ദിനേശ് മേനോൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. റോബിൻ ബസ് കേസിലെ ഹർജിക്കാരന് വേണ്ടി ഹൈക്കോടതിയിൽ ഹാജരായത് ദിനേശ് മേനോൻ ആണ്.

 

17 മലയാള സിനിമകളിൽ ബാലതാരമായി ദിനേശ് മേനോൻ അഭിനയിച്ചിട്ടുണ്ട്. ബാലചന്ദ്രമേനോൻ ചിത്രമായ ശേഷം കാഴ്ച്ചയിൽ പ്രധാന വേഷം കൈകാര്യം ചെയ്തു. വാടക വീട് എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള നാഷണൽ അവാർഡ്‌ ലഭിച്ചിട്ടുണ്ട്. വിടപറയും മുൻപേ, എയർ ഹോസ്റ്റസ് തുടങ്ങി നാലു സിനിമകളിൽ പ്രേംനസീറിന്റെ മകനായി വേഷം ഇട്ടു. സംസ്ക്കാരം വൈകിട്ട് 5ന് രവി പുരം ശ്മശാനത്തിൽ.

LEAVE A REPLY

Please enter your comment!
Please enter your name here