ശബരിമല: മേൽശാന്തി നിയമനം റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി 

0

കൊച്ചി: ശബരിമല മേൽശാന്തി നിയമനം റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി. ഇടപെടേണ്ട കാരണങ്ങളില്ലെന്ന് വ്യക്തമാക്കിയാണു നിയമനം ശരിവച്ചത്. ദേവസ്വം ബെഞ്ചിന്റേതാണ് ഉത്തരവ്. തിരുവനന്തപുരം സ്വദേശി മദുസൂധനൻ നമ്പൂതിരിയാണ് തെരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിച്ചത്. നറുക്കെടു പ്പിന് തയ്യാറാക്കിയ പേപ്പറുകളിൽ രണ്ടെണ്ണം മടക്കിയും മറ്റുള്ളവ ചുരുട്ടിയുമാണിട്ടതെന്നായിരുന്നു പ്രധാന ആരോപണം.

 

മേൽശാന്തി തെരഞ്ഞെടുപ്പ് ഒബ്‌സർവറുടെ സാന്നിധ്യത്തിലാണ് നടത്തിയതെന്നും തെരഞ്ഞെടുപ്പ് സുതാര്യമായിരുന്നുവെന്നും ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചു. കോടതി നിർദ്ദേശപ്രകാരം തെരഞ്ഞെടുപ്പിന്റെ സി സി ടി വി ദൃശ്യം തിരുവിതാംകൂർ ദേവസ്വം ബോർഡ് കോടതിയിൽ ഹാജരാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here