കൊല്ലത്ത് തെരുവുനായ ആക്രമണം; നാലര വയസുകാരന് ഗുരുതര പരിക്ക്

0

കൊല്ലം: നാലര വയസുകാരന് തെരുവുനായക്കളുടെ ആക്രമണത്തിൽ ​ഗുരുതര പരിക്ക്. കൊല്ലം കുണ്ടറ കോവിൽമുക്കിലെ തിലകന്റെ മകൻ നീരജിനാണ് തെരുവുനായക്കളുടെ ആക്രമണത്തിൽ പരിക്കേറ്റത്. തെരുവ് നായക്കളുടെ ആക്രമണത്തിൽ കുട്ടിയുടെ സ്വകാര്യഭാഗത്തും കഴുത്തിലും തുടകളിലും തലയ്‌ക്കു പിന്നിലും നെറ്റിയിലും ഉൾപ്പെടെ മുറിവേറ്റിട്ടുണ്ട്. നിലവിൽ ജില്ലാ ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിൽ ചികിത്സയിലാണ് നീരജ്.

 

ഇന്നലെ രാവിലെയായിരുന്നു സംഭവം നടന്നത്. വീട്ടിൽനിന്നു മുറ്റത്തേക്കിറങ്ങിയ നീരജിനെ തെരുവുനായ്‌ക്കൾ കൂട്ടമായെത്തി വലിച്ചിഴച്ചു കൊണ്ടുപോകുകയായിരുന്നെന്ന് നാട്ടുകാർ പറയുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട തിലകന്റെ സുഹൃത്തായ സന്തോഷാണ് നീരജിനെ തെരുവുനായ്‌ക്കളിൽ നിന്നും രക്ഷപെടുത്തിയത്.

 

 

Leave a Reply