വ്യാജ ഐഡി കാർഡ് നിർമാണ കേസ്; രാഹുൽ മാങ്കൂട്ടത്തിനെ ഇന്ന് ചോദ്യം ചെയ്യും

0

 

 

യൂത്ത് കോൺഗ്രസ് സംഘടന തെരഞ്ഞെടുപ്പിലെ വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ രാഹുൽ മാങ്കൂട്ടത്തിനെ ഇന്ന് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് മ്യൂസിയം പൊലീസാണ് നോട്ടിസ് നൽകിയത്.ചോദ്യം ചെയ്യൽ രാവിലെ 10 മണിയോടെ ആരംഭിക്കും. കന്റോൺമെന്റ് അസി.കമ്മീഷണറുടെ നേതൃത്വത്തിലായിരിക്കും ചോദ്യം ചെയ്യൽ.

 

സംഭവത്തിൽ അറസ്റ്റിലായ പ്രതികൾക്ക് രാഹുൽ സഹായം ചെയ്തു എന്നതുമായി ബന്ധപ്പെടുത്തിയാണ് അന്വേഷണം നടക്കുന്നത്. അറസ്റ്റിലായവർക്ക് രാഹുലുമായിട്ട് നേരിട്ട് ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. പ്രതികൾക്ക് സഞ്ചരിക്കാൻ സ്വന്തം കാർ നൽകിയെന്നും മറ്റ് പ്രതികളായ ഫെനിക്കും ബിനിലിനും മൊബൈൽ ഒളിപ്പിക്കാൻ രാഹുൽ സഹായം ചെയ്തുവെന്നതുമാണ് പൊലീസ് കണ്ടെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here