നവകേരളാ സദസ് യു ഡി എഫ് ബഹിഷ്‌കരിച്ചത് തെറ്റായി പോയെന്ന് മാർ ജോസഫ് പാം പ്‌ളാനി

0

നവകേരളാ സദസ്് യു ഡി എഫ്് ബഹിഷ്‌കരിച്ചതിനെതിരെ തലശേരി ബിഷപ്പ് മാർ ജോസഫ് പാംപ്‌ളാനി. കോൺഗ്രസിന്റെ ഈ തിരുമാനം തെറ്റാണ്. നവകേരളാ സദസിൻെ ഭാഗമായി നടന്ന പ്രഭാത സദസിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

 

നാടിന്റെ പുരോഗതിക്കായി ഒറ്റെക്കെട്ടായി നിൽക്കണമെന്നും നവകേരളാ സദസ് വലിയൊരു ചരിത്രം സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ വിഭാഗം ജനങ്ങളെയും കേൾക്കുന്ന മുഖ്യമന്ത്രിയെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

 

ജനങ്ങളുടെ ആവശ്യങ്ങൾ ഭരണകർത്താക്കളുടെ മുമ്പിൽ എത്തിക്കുക എന്നത് ജന പ്രതിനിധികളുടെ കർത്തവ്യമാണ്. അത് കൊണ്ടാണ് മുഖ്യമന്ത്രിയുടെ പരിപാടി ബഹിഷ്‌കരിച്ചത് ശരിയായില്ലന്നു താൻ പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. നവകേരളാ സദസ് ജനങ്ങളുമായി സംവദിക്കാനുള്ള വേദിയാണെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply