“സിനിമ നല്ലതാണെങ്കിൽ പ്രേക്ഷകർ നല്ലത് പറഞ്ഞിട്ടുണ്ട്; 150 രൂപ ടിക്കറ്റിന് മുടക്കുന്നവർക്ക് അഭിപ്രായം പറയാം”: അജു വർഗീസ്

0

സിനിമ റിവ്യു നിയമപരമായി നിഷേധിച്ച കാര്യമല്ല. അതിനാൽ റിവ്യൂ ചെയ്യാൻ പാടില്ലെന്ന് പറയാൻ കഴിയില്ലെന്ന് അജു വർഗീസ്. സിനിമ ഒരു പ്രോഡക്റ്റ് ആണ്, 150 രൂപ ടിക്കറ്റിന് മുടക്കുന്നവർക്ക് അഭിപ്രായം പറയാൻ അവകാശമുണ്ട്.

 

ഹാർഡ് ക്രിട്ടിസിസം സിനിമകൾക്ക് നല്ലതാണ്. സിനിമ നല്ലതാണെങ്കിൽ പ്രേക്ഷകർ എന്നും നല്ലത് പറഞ്ഞിട്ടുണ്ടെന്നും സിനിമാ താരം അജു വർഗീസ് പറഞ്ഞു. മുൻവിധികൾ ഇല്ലാതെയാണ് പ്രേക്ഷകർ സിനിമ കാണാൻ എത്തുന്നതെന്നും താരം അഭിപ്രായപ്പെട്ടു.

Leave a Reply