‘തെരഞ്ഞെടുപ്പ് കാലത്തല്ലാതെ ഇടയ്ക്ക് ഇങ്ങോട്ട് വന്നാല്‍ പൂര്‍ണ്ണ ബോധം പോകാതെ രക്ഷപ്പെടാം..!’

0

തിരുവനന്തപുരം: കേരളത്തെ ഇല്ലാത്ത പ്രളയത്തില്‍ മുക്കിയ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെ പരിഹസിച്ച് മന്ത്രി വി ശിവന്‍കുട്ടി. ഇപ്പോള്‍ കണ്ടത് ‘2018’ സിനിമയാണ്… തെരഞ്ഞെടുപ്പ് കാലത്തല്ലാതെ ഇടയ്ക്ക് ഇങ്ങോട്ട് വന്നാല്‍ പൂര്‍ണ്ണ ബോധം പോകാതെ രക്ഷപ്പെടാം..!. രാജീവ് ചന്ദ്രശേഖറിനെ പരിഹസിച്ച് മന്ത്രി ശിവന്‍കുട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.’കേരളത്തിലെ പ്രളയത്തില്‍ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ അതിയായ ദുഃഖമുണ്ട്. പരേതരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. അപകടത്തില്‍പ്പെട്ടവര്‍ എത്രയും സുഖം പ്രാപിക്കട്ടെ ‘ എന്നായിരുന്നു കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.പോസ്റ്റിനെതിരെ സമൂഹമാധ്യമത്തില്‍ നിരവധി വിമര്‍ശനമാണ് ഉയര്‍ന്നത്. കേരളത്തില്‍ പ്രളയമില്ലെന്നും എവിടെ നിന്നാണ് ഈ വിവരം ലഭിച്ചതെന്നും സമൂഹമാധ്യമത്തില്‍ ചോദ്യമുയര്‍ന്നു. വ്യാജവാര്‍ത്ത പ്രചരിപ്പിക്കരുതെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. വിമര്‍ശനം ശക്തമാകുന്നതിനിടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് രാജീവ് ചന്ദ്രശേഖര്‍ പിന്‍വലിക്കുകയും ചെയ്തു.

Leave a Reply