നടി തൃഷക്കെതിരായ പരാമർശത്തിൽ മാപ്പു പറയില്ല; മൻസൂർ അലി ഖാൻ

0

നടി തൃഷക്കെതിരെ നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തിൽ മാപ്പു പറയില്ലെന്ന് നടൻ മൻസൂർ അലിഖാൻ. മൻസൂർ അലിഖാൻ തനിക്കെതിരെ നടത്തിയ മോശം പരാമർശത്തിൽ രൂക്ഷ പ്രതികരണവുമായി നടി തൃഷ രംഗത്തെത്തിയിരുന്നു. തനിക്കെതിരായുള്ള മൻസൂറിന്റെ വാക്കുകളെ ശക്തമായ രീതിയിൽ അപലപിക്കുന്നുവെന്നും നടൻ മനുഷ്യരാശിക്ക് തന്നെ അപമാനമാണെന്നുമാണ് തൃഷ പറഞ്ഞത്.

 

ഇതിനു പിന്നാലെ സിനിമ രംഗത്തെ പ്രമുഖർ തൃഷയെ പിന്തുണച്ച് രംഗത്തെത്തി. തൃഷയ്‌ക്കെതിരായ പരാമർശത്തിൽ മാപ്പു പറയില്ലെന്നാണ് ഇപ്പോൾ മൻസൂർ അലി ഖാൻ പറയുന്നത്. ചെന്നൈയിൽ വിളിച്ചുചേർത്ത വാർത്ത സമ്മേളനത്തിലാണ് മൻസൂറിന്റെ പ്രസ്താവന. തന്നോട് മാപ്പ് പറയാൻ ആവശ്യപ്പെട്ട തമിഴ് താര സംഘടനയെയും മൻസൂർ വിമർശിച്ചു. മാപ്പു പറയാൻ തന്നോട് ആവശ്യപ്പെട്ടത് വിശദീകരണം ചോദിക്കാതെയാണെന്ന് മൻസൂർ ആരോപിച്ചു.

 

നാല് മണിക്കൂറിനുള്ളിൽ തനിക്കെതിരായ നോട്ടീസ് പിൻവലിക്കണമെന്നും മൻസൂർ ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ താൻ നിയമ നപടിയിലേക്ക് കടക്കുമെന്നും നടൻ പറഞ്ഞു. മാപ്പ് പറയേണ്ടുന്ന ഒരു തെറ്റും ഞാൻ ചെയ്തിട്ടില്ല. നടികർ സംഘത്തിന്റെ നീക്കങ്ങൾ ഹിമാലയൻ മണ്ടത്തരമാണ്. തമിഴ്‌നാട്ടിലെ ജനങ്ങൾ എനിക്കൊപ്പമാണ്. സിനിമയിലെ ബലാത്സംഗം യഥാർത്ഥമാണോ എന്നും മൻസൂർ ചോദിക്കുന്നു. സിനിമയിൽ കൊലകൾ കാണിക്കുന്നു ആരെങ്കിലും മരിക്കുന്നുണ്ടോ എന്നും മൻസൂർ പത്ര സമ്മേളനത്തിൽ ചോദിച്ചു.

 

 

Leave a Reply