ആറാംഘട്ട വോട്ടെടുപ്പ് ശനിയാഴ്ച; 58 മണ്ഡലങ്ങള്‍ വിധിയെഴുതും

0

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ആറാം ഘട്ടം ശനിയാഴ്ച നടക്കും. എട്ടു സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 58 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. മെയ് 25 ന് നടക്കുന്ന ആറംഘട്ട വോട്ടെടുപ്പില്‍ 889 സ്ഥാനാര്‍ത്ഥികളാണ് ജനഹിതം തേടുന്നത്.

രാജ്യതലസ്ഥാനമായ ഡല്‍ഹിയിലെ മണ്ഡലങ്ങളില്‍ ആറാംഘട്ടത്തിലാണ് വോട്ടെടുപ്പ്. ഉത്തര്‍പ്രദേശിലെ 14 മണ്ഡലങ്ങളിലും ശനിയാഴ്ച പോളിങ് നടക്കും. ശക്തികേന്ദ്രങ്ങളില്‍ നടക്കുന്ന വോട്ടെടുപ്പ് ബിജെപിക്കും ഇന്ത്യാ മുന്നണിക്കും നിര്‍ണായകമാണ്. രഹിയാന, ബിഹാര്‍, ഒഡീഷ, ഝാര്‍ഖണ്ഡ്, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ മണ്ഡലങ്ങളും മെയ് 25 ന് വിധിയെഴുതും.ഉത്തര്‍പ്രദേശില്‍ മുന്‍ കേന്ദ്രമന്ത്രി മേനകഗാന്ധി മത്സരിക്കുന്ന സുല്‍ത്താന്‍പൂര്‍, പ്രതാപ്ഗഡ്, ഫൂല്‍പ്പൂര്‍, ശ്രാവസ്തി, ബസ്തി, ജാനുപൂര്‍, അലഹാബാദ്, അംബേദ്കര്‍ നഗര്‍, ദൊമരിയാഗഞ്ജ്, സന്ത് കബീര്‍ നഗര്‍, ലാല്‍ഗഞ്ച്, അസംഗഡ്, ബദോഹി, മച്ച്‌ലിഷഹര്‍ തുടങ്ങിയ മണ്ഡലങ്ങള്‍ ശനിയാഴ്ച പോളിങ് ബൂത്തിലെത്തും.

ജൂൺ ഒന്നിന്‌ ഏഴാം ഘട്ട വോട്ടെടുപ്പ്‌ നടക്കും. ഏഴാം ഘട്ടത്തിൽ 57 ലോക്‌സഭാ മണ്ഡലത്തിലായി ആകെ 904 സ്ഥാനാർത്ഥികൾ മത്സരിക്കും. 13 സീറ്റുള്ള പഞ്ചാബിലാണ്‌ കൂടുതൽ സ്ഥാനാർത്ഥികൾ-328. ഉത്തർപ്രദേശിലെ 13 സീറ്റിൽ 144 പേരും ബിഹാറിലെ എട്ട്‌ സീറ്റിൽ 134 പേരും ബംഗാളിലെ ഒമ്പത്‌ സീറ്റിൽ 124 പേരും മത്സരിക്കുന്നു. ഏഴാം ഘട്ടത്തോടെ വോട്ടെടുപ്പ്‌ പൂർത്തിയാകും. ജൂൺ നാലിനാണ്‌ വോട്ടെണ്ണൽ.

LEAVE A REPLY

Please enter your comment!
Please enter your name here