കേരളീയത്തിൽ കൗതുകമായി മുത്തപ്പൻ തെയ്യവും കാവും

0

കേരളീയം കാണാനെത്തുന്നവർക്ക് കൗതുകം പകർന്ന് മുത്തപ്പൻ തെയ്യവും കാവും. വടക്കൻ മലബാറിലെ ആരാധന മൂർത്തിയായ മുത്തപ്പൻ വെള്ളാട്ടമാണ് കേരളീയത്തിൽ ശ്രദ്ധ നേടുന്ന ഒരു പ്രധാന തീം. കേരളീയം ഇല്ലുമിനേഷൻ കമ്മിറ്റിയാണ് കനകക്കുന്ന് കൊട്ടാരത്തിൽ തെയ്യവും കാവും അണിയിച്ചൊരുക്കിയിട്ടുള്ളത്. നിരവധി പേരാണ് മുത്തപ്പൻ കാവിന് മുന്നിൽ നിന്നും സെൽഫിയെടുക്കുന്നത്.

ഇതിനു പുറമെ, സംഗീതത്തിന്റെ അകമ്പടിയോടെ ലേസർ രശ്മികൾക്കൊപ്പം നൃത്തം ചവിട്ടുന്ന ലേസർമാൻ ഷോ, യു.വി സ്റ്റേജ് ഷോ, ട്രോൺസ് ഡാൻസ് എന്നിവയും കനകക്കുന്നിൽ ഒരുക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here