ഗുരുവായൂർ ഏകാദശി; വെളിച്ചെണ്ണവിളക്ക് ഇന്ന്

0

ഗുരുവായൂർ ഏകാദശിയുടെ ഭാ​ഗമായി വെളിച്ചെണ്ണ വിളക്ക് ഇന്ന്. വെളിച്ചെണ്ണ ഉപയോഗിക്കുന്ന ഏക ഏകാദശി ചുറ്റുവിളക്ക് ഇന്ന് സപ്തമിനാളിൽ ജ്വലിക്കും. ഇന്നലെ ഷഷ്ഠി വിളക്ക് ആഘോഷിച്ചു.

 

ഗുരുവായൂരിലെ പുരാതന നെന്മിനി മനക്കാരുടെ വകയാണ് സപ്തമി വെളിച്ചെണ്ണ വിളക്ക്. രാത്രി പതിനായിരത്തോളം ദീപങ്ങളിൽ വെളിച്ചെണ്ണത്തിരികൾ തെളിയുമ്പോൾ അഞ്ച് ഇടക്കകളും അഞ്ച് നാഗസ്വരങ്ങളും അകമ്പടിയായി ഗുരുവായൂരപ്പൻ എഴുന്നള്ളും.

 

 

അഷ്ടമിവിളക്കുദിവസമായ തിങ്കളാഴ്ച മുതൽ നാല് ദിവസം സമ്പൂർണ നെയ്‌വിളക്കാണ്. സ്വർണക്കോല തേജസ്സിൽ ഗുരുവായൂരപ്പൻ എഴുന്നള്ളുന്നതും ഇന്നേ ദിവസം മുതലാണ്. ഗുരുവായൂരിലെ പുരാതന പുളിക്കിഴെ വാരിയത്ത് കുടുംബംവകയാണ് അഷ്ടമിവിളക്ക്. രാത്രി വിളക്കെഴുന്നള്ളിപ്പിന്റെ നാലാമത്തെ പ്രദക്ഷിണത്തിനാണ് വിശിഷ്ട സ്വർണക്കോലം ആനപ്പുറത്ത് കയറ്റുന്നത്.

Leave a Reply