കേരളീയത്തെ വിമർശിച്ച് ഇ ടി മുഹമ്മദ് ബഷീർ

0

കോഴിക്കോട്; കേരളീയം പരിപാടിക്കെതിരെ രൂക്ഷ വിമർശനവുമായി മുസ്ലിം ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീർ. കേരളീയം ധൂർത്താണെന്ന് യു ഡി എഫ് പറഞ്ഞത് ശരിയാണെന്നും എല്ലാം വെറും കാട്ടിക്കൂട്ടലുകൾ ആയിരുന്നുവെന്നും ഇ ടി ബഷീർ പറഞ്ഞു.

 

ലോകത്തിനു മുന്നിൽ കേരളത്തെ പ്രൊജക്റ്റ് ചെയ്യുന്നതിൽ കേരളീയം പരാജയപെട്ടു. വലിയ സംഖ്യ ചിലവഴിച്ചിട്ട് കേരളീയത്തിന്റെ ഫലം എന്താണെന്നും അദ്ദേഹം ചോദിച്ചു.

 

വി ഡി സതീശൻ, കെ സുധാകരൻ, വി മുരളീധരൻ തുടങ്ങി നിരവധിപേർ കേരളീയത്തിനെതിരെ രംഗത്ത് വന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here