ദാരിദ്ര്യത്തിലൂടെ കഷ്ടപ്പെട്ടു വന്ന നടൻ, നമ്മളെ ഒരുപാട് കരയിപ്പിച്ച കലാഭവൻ മണിയുടെ ഒരു പടമില്ല കേരളീയത്തിൽ; വിനയൻ

0

സംസ്ഥാന സർക്കാരിന്റെ കേരളീയത്തിനെതിരെ ആഞ്ഞടിച്ച് സംവിധായകൻ വിനയൻ. മണിയുടെ മികച്ച രണ്ട് സിനിമകൾ താൻ സംവിധാനം ചെയ്തത് കൊണ്ടാണോ മേളയിൽ ഉൾപ്പെടുത്താത്തതന്ന് അദ്ദേഹം ചോദിച്ചു. ഒരു പൊതു പരിപാടിയിൽ സംസാരിക്കുകയായിരുന്നു വിനയൻ.

“കമ്യൂണിസ്റ്റുകാരനാണെന്ന് പറഞ്ഞ് നടന്നയാളാണ് മണി. അധസ്ഥിതൻ, ഒരു നേരത്തെ ആഹാരമില്ലാതെ ദാരിദ്ര്യത്തിലൂടെ കഷ്ടപ്പെട്ടു വന്ന നടൻ… നമ്മളെ ഒരുപാട് കരയിപ്പിച്ച കലാഭവൻ മണിയുടെ ഒരു പടമില്ല കേരളീയത്തിൽ. കൂട്ടായ്മയിൽ തെങ്ങു കയറ്റക്കാരനായ തൊഴിലാളിയായി വന്ന് കേരളത്തെ ഞെട്ടിച്ച്… അകാലത്തിൽ മരിച്ചു പോയ അയാളുടെ ചിത്രം ഉൾപ്പെട്ടിട്ടില്ല. അയാളുടെ ഏറ്റവും നല്ല രണ്ട് പടങ്ങൾ എന്റേതായി പോയി… വിനയൻ പറഞ്ഞു. കലാകാരൻമാർ എങ്കിലും സത്യസന്ധമായി സംസാരിക്കണം. അവാർഡ് കിട്ടിയില്ല, പട്ടും വളയും കിട്ടിയില്ലെന്ന് പറഞ്ഞ് ഈ മണിയടി നിർത്തണം. എവിടെ നേരുണ്ടോ അത് പറയണം” വിനയൻ പരിഹസിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here