‘നവകേരള സദസിൽ മലപ്പുറത്ത് മികച്ച ജനപങ്കാളിത്തം’; മുഖ്യമന്ത്രി പിണറായി വിജയൻ

0

നവകേരള സദസിൽ മലപ്പുറത്ത് മികച്ച പ്രതികരണമാണ് ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് സർക്കാരിന് കൂടുതൽ ആത്മവിശ്വാസം നൽകി. സർക്കാരിന് രഹസ്യ അജണ്ടകൾ ഇല്ലെന്നും, തെളിമയാർന്ന നിലപാടുകൾ മാത്രമാണുള്ളതെന്നും അതിനുള്ള അഗീകാരം കൂടിയാണ് ജനങ്ങൾ നല്കിയിട്ടുള്ളതെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

 

സംസ്ഥാനങ്ങളിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള പ്രാഥമികതല ആരോഗ്യ കേന്ദ്രങ്ങളെ ‘ആയുഷ്മാൻ ആരോഗ്യമന്ദിർ’ എന്ന് പേര് മാറ്റണമെന്നാണ് പുതിയ കേന്ദ്ര നിർദേശം. 2023 ഡിസംബർ 31നകം പേരുമാറ്റം പൂർത്തിയാക്കാനാണ് കേന്ദ്രം പറയുന്നത്. ഇതൊന്നും ആരോഗ്യകരമായ നിർദേശമല്ല. മുഖ്യമന്ത്രി പറഞ്ഞു.

 

നവകേരള സദസ്സ് മലപ്പുറം ജില്ലയിൽ മൂന്ന് ദിവസം പൂർത്തിയായപ്പോൾ ആകെ 53546 നിവേദനങ്ങളാണ് ലഭിച്ചത്. ഇന്നലെ മഞ്ചേരി 5683, കൊണ്ടോട്ടി 7259, മങ്കട 4122, മലപ്പുറം 4781 എന്നിങ്ങനെ നിവേദനങ്ങൾ ലഭിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here