ഛത്തീസ്ഗഢിൽ പോളിങ്ങിനിടെ സ്ഫോടനം; സിആര്‍പിഎഫ് ജവാന് പരുക്കേറ്റു.

0

ഛത്തീസ്ഗഢിൽ പോളിങ്ങിനിടെ സ്ഫോടനം. സുക്മ ജില്ലയിലെ തോണ്ടമാര്‍ക മേഖലയിലാണ് നക്സലുകള്‍ ആക്രമണത്തിനിടയാക്കിയ സ്ഫോടനം നടത്തിയത്. ആക്രമണത്തിൽ ഒരു സിആര്‍പിഎഫ് ജവാന് പരുക്കേറ്റു.

ഛത്തീസ്ഗഢിൽ നക്സൽ ബാധിത പ്രദേശമായ ബസ്തർ ഡിവിഷൻ ഉൾപ്പെടെ 20 മണ്ഡലങ്ങളിലേക്കാണ് ഇന്ന് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്. സുഗമമായ പോളിംഗ് ഉറപ്പാക്കാൻ, 20 മണ്ഡലങ്ങളിലെ സെൻസിറ്റീവ് മേഖലകളിലെ 600-ലധികം പോളിംഗ് ബൂത്തുകൾക്ക് ത്രിതല സുരക്ഷാ കവചം ഒരുക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here