വെടിക്കെട്ട് നിരോധനം; ഇടക്കാല ഉത്തരവ് ഭാഗികമായി റദ്ദാക്കി ഡിവിഷൻ ബെഞ്ച്

0

കൊച്ചി: അസമയത്ത് ക്ഷേത്രങ്ങളിൽ വെടിക്കെട്ട് നിരോധിച്ചതുമായി ബന്ധപ്പെട്ട സിംഗിൽ ബെഞ്ചിന്റെ ഉത്തരവ് ഭാഗികമായി റദ്ദാക്കി. വാർഷിക ഉത്സവങ്ങൾക്ക് വെടിക്കെട്ട് ആവാം. രാത്രി 10 മുതൽ രാവിലെ ആറ് മണി വരെ വെടിക്കെട്ടിന് നിയന്ത്രണമുണ്ട്. ഇളവ് നൽകുന്നതിൽ സർക്കാരിന് തീരുമാനമെടുക്കാമെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി

 

ക്ഷേത്രങ്ങളിൽ റെയ്ഡ് നടത്തി വെടിക്കോപ്പുകൾ പിടിച്ചെടുക്കാനുള്ള നിർദ്ദേശം കോടതി പൂർണമായും റദ്ദാക്കിയിട്ടുണ്ട്. സർക്കാർ അപ്പീലിലാണ് ഡിവിഷൻ ബെഞ്ചിന്റെ നടപടി. സിംഗിൾ ബെഞ്ചിന് മുന്നിൽ എല്ലാ കക്ഷികളും എതിർ സത്യാവാങ്മൂലം സമർപ്പിക്കണമെന്നും സിംഗിൾ ബെഞ്ച് നിയമാനുസൃതം കേസുകൾ തീർപ്പാക്കണമെന്നും ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.

 

അസമയത്ത് ക്ഷേത്രങ്ങളിൽ വെടിക്കെട്ട് വിലക്കി ഹെെക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ ഇന്നലെയാണ് ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയത്. പരിഗണനാ വിഷയത്തിന് അപ്പുറമുള്ള കാര്യങ്ങളാണ് സിംഗിൾ ബെഞ്ച് പരിശോധിച്ചതെന്നും സർക്കാർ ഹർജിയിൽ വ്യക്തമാക്കിയിരുന്നു. ഹർജിയിൽ ഉന്നയിക്കാത്ത ആവശ്യങ്ങളിലാണ് സിംഗിൾബെഞ്ച് ഉത്തരവു നൽകിയതെന്നും അസമയത്തു വെടിക്കെട്ടു പാടില്ലെന്നു പറയുമ്പോൾ ഏതാണ് അസമയമെന്ന് വ്യക്തമാക്കിയിട്ടില്ലെന്നും അപ്പീലിൽ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here