ക്യൂവിൽ നിന്ന് വോട്ട് ചെയ്ത് നടൻ അല്ലു അർജുൻ; വിഡിയോ വൈറൽ

0

 

ഏറെ നേരം ക്യൂവിൽ നിന്ന ശേഷം നടൻ അല്ലു അർജുൻ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടുരേഖപ്പെടുത്തി. കറുത്ത പാന്റും വെളുത്ത ടീ ഷർട്ടുമായിരുന്നു വേഷം. ജൂബിലി ഏരിയയിലെ ബൂത്ത് നമ്പർ 153ലാണ് താരം വോട്ട് രേഖപ്പെടുത്തിയത്. ക്യൂനിൽക്കുന്നതിനിടെ ചുറ്റുമുള്ളവരുമായി കുശലാന്വേഷണം നടത്തുന്ന വീഡിയോ ആണ് ഇപ്പോൾ വൈറൽ ആയിട്ടുള്ളത്.

 

തെലങ്കാനയിലെ 119 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് രാവിലെ ഏഴുമണിക്കാണ് ആരംഭിച്ചത്. വോട്ടെടുപ്പ് വൈകീട്ട് ആറിന് അവസാനിക്കും. 221 വനിതകളും ഒരു ട്രാൻസ്‌ജെൻഡറും ഉൾപ്പെടെ 2,290 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. 3.17 കോടി വോട്ടർമാരാണ് വിധി നിർണയിക്കുക. 103 എംഎൽഎമാരും മത്സരരംഗത്തുണ്ട്. ഇവയിൽ ഭൂരിഭാഗം ഭരണകക്ഷിയായ ബിആർഎസിൽ നിന്നാണ്.

 

അല്ലു അർജുൻ നായകനായ പുഷ്പ 2- ദി റൂൾ ഓഗസ്റ്റ് 15ന് തീയറ്ററിൽ എത്തും. 2021 ഡിസംബർ ഇറങ്ങിയ പുഷ്പ 1 തീയറ്ററിൽ വൻ വിജയം നേടിയിരുന്നു. ചിത്രത്തിൽ രശ്മിക മന്ദാനയും ഫഹദ് ഫാസിലും ശ്രദ്ധേയമായ വേഷങ്ങളിൽ എത്തിയിരുന്നു. ചിത്രത്തിലെ പാട്ടുകളും സംഭാഷണങ്ങളും വൻ ട്രെൻഡായിരുന്നു. ചിത്രത്തിലെ മികച്ച അഭിനയത്തിന് കഴിഞ്ഞ വർഷത്തെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും അല്ലു അർജുന് ലഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here