ഓട്ടിസം ബാധിച്ച കുട്ടി വീട്ടിനുള്ളിൽ പൊള്ളലേറ്റു മരിച്ചു 

0

 

 

ആലപ്പുഴ: വീടിനുള്ളിൽ തീപ്പടർന്നുണ്ടായ അപകടത്തിൽ ഓട്ടിസം ബാധിച്ച മകൻ മരിച്ചു. മാതാവിന് ഗുരുതരമായി പരിക്കേറ്റു. അമ്പലപ്പുഴ ക്ഷേത്രത്തിന് കിഴക്കേ നടയിൽ മകം വീട്ടിൽ പരേതനായ മണിയുടെ വീട്ടിലാണ് ഉച്ചയോടെ അപകടമുണ്ടായത്.

 

വീട്ടിൽ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട അയൽക്കാരാണ് രക്ഷാ പ്രവർത്തനം നടത്തിയത്. മാതാവ് ശോഭയേയും മകൻ മഹേഷിനെയും ഉടൻ ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രിയിലെത്തിച്ചെങ്കിലും മഹേഷ് മരിച്ചു. ശോഭക്കും മാരകമായി പൊള്ളലേറ്റിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here