ഡൽഹിയിൽ വായു ഗുണനിലവാരം വീണ്ടും ഗുരുതരാവസ്ഥയിൽ

0

ന്യൂഡൽഹി| ഡൽഹിയിൽ വായു ഗുണനിലവാരം വീണ്ടും ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്. താപനിലയും രാത്രിയിലെ കാറ്റിന്റെ വേഗതയും കുറഞ്ഞതോടെ ഡൽഹിയിലെ വായു ഗുണനിലവാരം വെള്ളിയാഴ്ച വീണ്ടും ഗുരുതരമായി. നഗരത്തിലെ എയർ ക്വാളിറ്റി ഇൻഡക്സ് (എക്യുഐ) രാവിലെ എട്ടിന് 401 ആയിരുന്നു.

 

എല്ലാ ദിവസവും വൈകുന്നേരം നാലിന് രേഖപ്പെടുത്തിയ 24 മണിക്കൂർ ശരാശരി എക്യുഐ, വ്യാഴാഴ്ച 390 ആയിരുന്നു. പൂജ്യത്തിനും 50 നും ഇടയിലാണെങ്കിൽ വായു നിലവാര സൂചിക മികച്ചത് എന്നാണ് കണക്കാക്കുക. 51 നും 100 നും ഇടയിലാണെങ്കിൽ തൃപ്തികരമെന്നും 101 നും 200 നും ഇടയിൽ ഇടത്തരം, 201 നും 300 നും ഇടയിൽ മോശം, 301 നും 400 നും ഇടയിൽ വളരെ മോശം, 401 നും 500 നുമിടയിൽ ഗുരുതരം എന്നിങ്ങനെയാണ് കണക്കാക്കുക.

 

പൂനെ ആസ്ഥാനമായുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്റീരിയോളജി വികസിപ്പിച്ച വായു ഗുണനിലവാര മുന്നറിയിപ്പ് സംവിധാനം അനുസരിച്ച്, അടുത്ത അഞ്ചോ ആറോ ദിവസത്തിനുള്ളിൽ മലിനീകരണ തോത് വർധിക്കാനാണ് സാധ്യത.

LEAVE A REPLY

Please enter your comment!
Please enter your name here