‘തൃഷയെ വേദനിപ്പിച്ചെന്ന് മനസിലാക്കുന്നു, മാപ്പ്’; തൃഷയോട് മാപ്പ് പറഞ്ഞ് മൻസൂർ അലി ഖാൻ

0

സ്ത്രീവിരുദ്ധ പരാമർശത്തിൽ നടി തൃഷയോട് മാപ്പ് പറഞ്ഞ് മൻസൂർ അലി ഖാൻ. .പ്രസ്താവന കരണമുണ്ടാക്കിയ മനോവിഷമങ്ങൾക്ക് ക്ഷമ ചോദിക്കുന്നു. സഹപ്രവർത്തകയായ തൃഷയെ വേദനിപ്പിച്ചെന്ന് മനസിലാക്കുന്നു. സഹനടി തൃഷ, ദയവായി എന്നോട് ക്ഷമിക്കൂ’ എന്ന് മൻസൂർ അലി ഖാൻ പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. വിമർശിച്ചവർക്കും പിന്തുണച്ചവർക്കും നന്ദിയെന്നും മൻസൂർ പ്രസ്താവനയിൽ പറയുന്നുണ്ട്.

 

ദിവസങ്ങൾക്ക് മുൻപ് ലിയോ സിനിമയുമായി ബന്ധപ്പെട്ട് നടന്ന പ്രസ്മീറ്റിൽ ആയിരുന്നു തൃഷയ്ക്കെതിരെ മൻസൂർ അലി ഖാൻ മോശം പരാമർശം നടത്തിയത്. തനിക്കെതിരെ നടത്തിയ മോശം പരാമർശത്തിൽ രൂക്ഷഭാഷയിൽ തൃഷ പ്രതികരിച്ചിരുന്നു. തനിക്കെതിരായുള്ള മൻസൂറിന്റെ വാക്കുകളെ ശക്തമായ രീതിയിൽ അപലപിക്കുന്നുവെന്നും നടൻ മനുഷ്യരാശിക്ക് തന്നെ അപമാനമാണെന്നും തൃഷ പറഞ്ഞു. ട്വിറ്റർ ഹാൻഡിലിലൂടെ ആയിരുന്നു നടിയുടെ പ്രതികരണം.

 

 

LEAVE A REPLY

Please enter your comment!
Please enter your name here