ഡോർ തുറന്നു പോയി; റയഎയർ വിമാനം അടിയന്തിരമായി തിരിച്ചിറക്കി

0

ജീവനക്കാർ കരച്ചിലിന്റെ വക്കോളമെത്തി, യാത്രക്കാർ പരിഭ്രാന്തരായി നിലവിളിച്ചു. വാതിൽ തുറന്ന് പോയതിനെ തുടർന്ന് ഒരു റെയ്ൻഎയർ വിമാനം അടിയന്തിരമായി തിരിച്ചിറക്കേണ്ടി വന്നപ്പോൾ ഉണ്ടായ രംഗങ്ങളാണിതെല്ലാം. ഒക്ടോബർ 17 ന് രാത്രി ബെൽഫാസ്റ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും പറന്നുയർന്ന ആർ കെ 178 വിമാനമാണ് തിരിച്ച് അടിയന്തിരമായി ഇറക്കെണ്ടി വന്നത്. ചെറിയ യാന്ത്ര തകരാറ് എന്നാണ് ഔദ്യോഗികമായി കാരണം വ്യക്തമാക്കിയതെങ്കിലും, യാത്രക്കാർ പറയുന്നത് പറന്നുയർന്ന ഉടൻ വിമാനത്തിന്റെ വാതിലുകൾ തുറക്കപ്പെട്ടു എന്നാണ്.

വിമാനം പറന്നുയർന്ന ഉടൻ തന്നെ എന്തോ പ്രശ്നമുണ്ടെന്ന തോന്നൽ ഉണ്ടായതായി ചില യാത്രക്കാർ ബെൽഫാസ്റ്റ് ലൈവിനോട് പറഞ്ഞു. വിമാനത്തിന്റെ പൈലറ്റ് ഒരു വാതിൽ തുടർച്ചയായി പരിശോധിക്കുന്നുണ്ടായിരുന്നു. മറ്റു ജീവനക്കാർ ഞെട്ടലോടെ, കരഞ്ഞുപോയേക്കും എന്ന ഭാവത്തിലായിരുന്നു എന്നും അവർ പറയുന്നു. തികച്ചും ഭീതിജനകമായിരുന്നു അന്തരീക്ഷം എന്നും അവർ പറയുന്നു.

അതേസമയം, റെയ്ൻഎയർ വക്താവ് പറഞ്ഞത്, ബെൽഫാസ്റ്റിൽ നിന്നും എഡിൻബർഗിലേക്ക് പറന്നുയർന്ന വിമാനം ചില ചെറിയ യന്ത്രത്തകരാറ് മൂലം തിരിച്ചിറക്കി എന്നായിരുന്നു. വിമാനം സുരക്ഷിതമായി താഴെയിറങ്ങിയതായും, യാത്രക്കാരുടെ അസൗകര്യം ഒഴിവാക്കുവാനായി, ഏറെ വൈകാതെ തന്നെ പകരം വിമാനമൊരുക്കിയതായും വക്താവ് അറിയിച്ചു. യാത്രക്കാർക്ക് നേരിട്ട അസൗകര്യത്തിൽ വക്താവ് ഖേദപ്രകടനം നടത്തുകയും ചെയ്തിട്ടുണ്ട്.

തികച്ചും ഭീതിദമായിരുന്നു ആ നിമിഷങ്ങൽ എന്ന് ഒരു യാത്രക്കാരൻ ബെൽഫാസ്റ്റ് ലൈവിനോട് പറഞ്ഞു. ഇതിൽ നിന്നും റെയ്ൻഎയർ പാഠം ഉൾക്കൊള്ളുമെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലെന്ന് പ്രത്യാശിക്കുന്നതായും ആ യാത്രക്കാരൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here