നിയമസഭാ പുരസ്‌കാരം എം ടി. വാസുദേവൻനായർക്ക്; ഒരുലക്ഷം രൂപയും ശില്പവും സമ്മാനിക്കും

0

തിരുവനന്തപുരം: എം ടി. വാസുദേവൻനായർക്ക് കല, സാഹിത്യം, സാംസ്‌കാരിക മേഖലകളിലെ സമഗ്രസംഭാവനയ്ക്കുള്ള നിയമസഭാ പുരസ്‌കാരം. ഒരുലക്ഷം രൂപയും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കുമെന്ന് സ്പീക്കർ എ.എൻ. ഷംസീർ അറിയിച്ചു.

നിയമസഭാ പുസ്തകോത്സവം നവംബർ ഒന്നുമുതൽ ആരംഭിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും. 240 പുസ്തകങ്ങൾ മേളയിൽ പ്രകാശനം ചെയ്യും. മന്ത്രിമാർ ഉൾപ്പെടെയുള്ള പ്രമുഖർ പങ്കടുക്കുന്ന പാനൽചർച്ചകൾ, എഴുത്തുകാരുമായുള്ള സംവാദം, കവിയരങ്ങ്, അക്ഷരശ്ലോകസദസ്സ് എന്നിവയുണ്ടാകും. 160 പ്രസാധകരുടേതായി 255 സ്റ്റാളുകളുണ്ടാകും.

ആദ്യദിനത്തിൽ നോബേൽ സമ്മാനജേതാവായ കൈലാഷ് സത്യാർഥി പങ്കെടുക്കും. തുടർദിവസങ്ങളിൽ പെരുമാൾ മുരുകൻ, ഷബ്നം ഹഷ്മി, ശശി തരൂർ, സന്തോഷ് ജോർജ് കുളങ്ങര, എം. മുകുന്ദൻ, ആനന്ദ് നീലകണ്ഠൻ, സച്ചിദാനന്ദൻ, പ്രൊഫ. വി. മധുസൂദനൻ നായർ, സുഭാഷ് ചന്ദ്രൻ, മീന കന്ദസ്വാമി, അനിതാ നായർ, പ്രഭാവർമ, കെ.ആർ. മീര, ചന്ദ്രമതി, ഏഴാച്ചേരി രാമചന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here