ഉത്തർപ്രദേശിൽ സ്കൂൾ ബസും സ്കൂൾ വാനും കൂട്ടിയിടിച്ച് അപകടം; 5 വിദ്യാർത്ഥികളും ഒരു ഡ്രൈവറും മരിച്ചു

0

ഉത്തർപ്രദേശിലെ ബുദൗണിൽ വാഹനാപകടം. സ്കൂൾ ബസും സ്കൂൾ വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അഞ്ച് വിദ്യാർത്ഥികളും ഒരു ഡ്രൈവറും ഉൾപ്പെടെ 7 പേർ മരിച്ചു.

 

നബിഗഞ്ച് റോഡിൽ ഇന്ന് രാവിലെയായിരുന്നു അപകടം. സമീപത്തെ മിയോൺ ഗ്രാമത്തിൽ നിന്ന് എസ്ആർപി ഇംഗ്ലീഷ് സ്കൂളിലേക്ക് വിദ്യാർത്ഥികളുമായി വരികയായിരുന്ന വാഹനങ്ങൾ കൂട്ടിയിടിക്കുകയായിരുന്നു.

 

ഡ്രൈവർ സംഭവസ്ഥലത്തുതന്നെ മരിച്ചു. പരിക്കേറ്റ 16 ഓളം വിദ്യാർത്ഥികളെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടകാരണം അറിവായിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here