സുരേഷ് ഗോപി നിരുപാധികം മാപ്പ് പറയണം; ആനി രാജ 

0

മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ ബി ജെ പി നേതാവും സിനിമാ താരവുമായ സുരേഷ് ഗോപി നിരുപാധികം മാപ്പ് പറയണമെന്ന് സിപിഐ നേതാവ് ആനി രാജ. വിഷയത്തെ വളരെ ഗൗരവത്തില്‍ തന്നെ പൊലീസ് കാണണമെന്നും ആനി രാജ പറഞ്ഞു.

പിതൃവാത്സല്യത്താലാണ് യുവതിയുടെ തോളില്‍ പിടിച്ചതെന്നാണ് സുരേഷ് ഗോപി വിശദീകരിക്കുന്നത്. മകള്‍ ആയാലും ആരായാലും അനിഷ്ടം പ്രകടിപ്പിച്ച് പിന്നോട്ട് പോകുന്ന പെണ്‍കുട്ടിയോട് വീണ്ടും അങ്ങനെ ചെയ്യുന്നത് തെറ്റാണ്. പൊലീസ് ഇത്തരം കാര്യങ്ങളില്‍ സ്വമേധയാ നടപടിയെടുക്കുകയാണ് ചെയ്യേണ്ടത്. ഇത്തരം കുറ്റങ്ങള്‍ക്കും വൃത്തികേടുകളും ഇനിയും ആവര്‍ത്തിക്കാതിരിക്കണമെങ്കില്‍ കര്‍ശന നടപടിയെടുക്കണം. എന്തെങ്കിലും ചെയ്തിട്ട് മാപ്പ് പറയുന്നു. ഇത്തരം കുറ്റങ്ങളാണ് വലിയ വലിയ ക്രൈമുകളിലേക്ക് നയിക്കുന്നതെന്നും ആനി രാജ പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here