ഹിജാബ് നിരോധനത്തിൽ ഇളവ് വരുത്തി കർണാടക സർക്കാർ

0

ബംഗളൂരു: ഹിജാബ് നിരോധനത്തിൽ ഇളവു വരുത്തി കർണാടക സർക്കാർ. സർക്കാർ സർവ്വീസുകളിലേക്കുള്ള റിക്രൂട്ട്മെന്‍റ് പരീക്ഷകളിൽ ഹിജാബ് ധരിക്കാൻ അനുമതി നൽകി സർക്കാർ ഉത്തരവിറക്കി.

കർണാടക അഡ്മിനിസ്ട്രേറ്റീവ് പരീക്ഷകളിൽ ഹിജാബിന് വിലക്കില്ലെന്നും മറ്റ് പരീക്ഷകളിൽ നിന്ന് ഘട്ടം ഘട്ടമായി ഹിജാബ് വിലക്ക് നീക്കുമെന്നും വിദ്യഭ്യാസമന്ത്രി എം.സി സുധാകർ പറഞ്ഞു. മുൻ സർക്കാർ നിയമ നിർമാണം നടത്തിയതിനാൽ അത് പിൻവലിക്കാനായി ഭരണാഘടനാപരമായ നടപടികൾ ആവശ്യമാണെന്ന് മന്ത്രി വ്യക്തമാക്കി.

ഹിജാബ് നിരോധനം നീക്കുമെന്നത് കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്‍റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു. 2022 ഫെബ്രുവരി 5 നാണ് കർണാടകയിലെ സ്കൂളുകളിലും പിയു കോളെജുകളിലും ഹിജാബും കാവി ഷാളും മറ്റു മതപരമായ ചിഹ്നങ്ങളും ധരിച്ച് ക്ലാസിൽ കയറുന്നതിൽ നിന്ന് വിലക്കി സരർക്കാർ ഉത്തരവിറക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here