വിജയ്-ലോകേഷ് ചിത്രം ‘ലിയോ’യെ പ്രശംസിച്ച് സംവിധായകൻ കെജിഎഫ് സംവിധായകൻ പ്രശാന്ത് നീൽ. ലിയോ വെറുമൊരു സിനിമയല്ല എന്നും ആഘോഷമാണെന്നും പ്രശാന്ത് എക്സിലൂടെ കുറിച്ചു. ചിത്രം മുഴുനീള എന്റർടെയ്നറാണ്. സിനിമ പ്രേക്ഷകരെ അത്ഭുതപ്പെടുത്തുമെന്നും പ്രശാന്ത് നീൽ കുറിച്ചു. ലിയോ ആദ്യ പ്രദർശനം കണ്ട ശേഷമായിരുന്നു സംവിധായകന്റെ പ്രതികരണം.
‘ലിയോ ഫിലിം ഇപ്പോൾ കണ്ടു, ഇത് ഒരു ഫുൾ-ഓൺ എന്റർടെയ്ൻമെന്റ് ആണ്. സംവിധായകൻ ലോകേഷ് നടൻ വിജയ്‍യെ അടുത്ത ലെവലിൽ അവതരിപ്പിച്ചു. സിനിമയിൽ ഒരു സർപ്രൈസ് ഉണ്ട്, പശ്ചാത്തല സംഗീതം മികച്ചതാക്കി അനിരുദ്ധ്. ലിയോയുടെ അവസാന 30 മിനിറ്റ് സ്ഫോടനാത്മകമാണ്. എല്ലാവരും അത് കാണാതെ പോകരുത്. പോയി കാണൂ. ഇത് വെറുമൊരു സിനിമയല്ല, ആഘോഷമാണ്’.
വിജയ് നായകനായ ചിത്രം ലിയോ ഇന്നാണ് തീയേറ്ററുകളിൽ എത്തിയത്. തൃഷ, സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, മിഷ്‌കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്