അച്ഛന്‍ 30കാരിക്കൊപ്പം കഴിയുന്നതില്‍ പ്രകോപനം; മുത്തച്ഛനേയും അച്ഛന്റെ പങ്കാളിയേയും യുവാക്കള്‍ കൊന്നു

0

ലഖ്‌നൗ: വീട്ടില്‍ക്കയറി അക്രമം അഴിച്ചുവിട്ട യുവാക്കള്‍ സ്വന്തം മുത്തച്ഛനെയും അച്ഛന്റെ ലിവ് ഇന്‍ പങ്കാളിയെയും കുത്തിക്കൊന്നു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ അച്ഛനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉത്തര്‍പ്രദേശിലെ അംറോദയിലാണ് ദാരുണമായ സംഭവം. കേസില്‍ പ്രതികളായ സഹോദരങ്ങളെ പോലീസ് അറസ്റ്റ് ചെയ്തു.

അംറോദ സ്വദേശിയായ വിമലി(63)നെയാണ് മക്കളായ ലളിതും(42) അക്ഷതും(18) ആക്രമിച്ചത്. വിമലിനൊപ്പം താമസിച്ചിരുന്ന പങ്കാളി ഖുശ്ബു(30)വിമലിന്റെ അച്ഛന്‍ രാംപ്രകാശ് ദ്വിവേഠി(83) എന്നിവരെയും ഇവര്‍ ക്രൂരമായി കുത്തിപരിക്കേല്‍പ്പിച്ചു. ഗുരുതരമായി പരിക്കേറ്റ രാംപ്രകാശും ഖുശ്ബുവും സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചതായാണ് റിപ്പോര്‍ട്ട്.

അച്ഛന്‍ 30 വയസ്സുകാരിക്കൊപ്പം താമസിക്കുന്നതാണ് പ്രതികളായ രണ്ടുമക്കളെയും പ്രകോപിപ്പിച്ചത്. ഇതേച്ചൊല്ലി ഇവരുടെ കുടുംബത്തില്‍ ഏറെനാളായി പ്രശ്‌നങ്ങളുണ്ടായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ അംറോദയിലെ വിമലിന്റെ വീട്ടിലെത്തിയ പ്രതികള്‍ വീട്ടിലുണ്ടായിരുന്ന അച്ഛനെയും മുത്തച്ഛനെയും അച്ഛന്റെ പങ്കാളിയെയും മര്‍ദിക്കുകയായിരുന്നു. പിന്നാലെ മുത്തച്ഛനെയും അച്ഛന്റെ പങ്കാളിയെയും കുത്തിപരിക്കേല്‍പ്പിക്കുകയായിരുന്നു.

Leave a Reply