സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസ് സമരം

0

വിദ്യാർത്ഥികളുടെ നിരക്ക് വർധിപ്പിക്കണം എന്നുൾപ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച് സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസ് സമരം. യാത്രാ നിരക്ക് , ബസുകളിൽ സീറ്റ് ബെൽറ്റും ക്യാമറയും അടിച്ചേൽപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണം തുടങ്ങിയ ആവശ്യങ്ങളും ഇവർ മുന്നോട്ട് വെച്ചു. ഇതേ വിഷയങ്ങൾ ഉന്നയിച്ച് നവംബർ 21 മുതൽ ആരംഭിക്കാനിരിക്കുന്ന അനിശ്ചിതകാല സമരത്തിന് മുന്നോടിയായാണ് സൂചനാ സമരം.

 

5000 ലേറെ സ്വകാര്യ ബസുകൾ സമരത്തിൽ അണിനിരക്കുമെന്ന് ബസ് ഉടമ സംയുക്ത സമിതി അറിയിച്ചു. വടക്കൻ കേരളത്തിൽ സമരം ജനജീവിതത്തെ സാരമായി ബാധിക്കാനുള്ള സാധ്യത മുന്നിൽ കണ്ട് കൂടുതൽ കെഎസ്ആർടിസി ബസുകൾ സർവ്വീസ് നടത്തും.

LEAVE A REPLY

Please enter your comment!
Please enter your name here