തൊഴിൽ നിയമ ലംഘനം: 55 പ്രവാസികൾ അറസ്റ്റിൽ

0

വൈശാഖ് നെടുമല

മസ്ക്കറ്റ്: രാജ്യത്തെ തൊഴിൽ നിയമങ്ങളുടെ ലംഘനവുമായി ബന്ധപ്പെട്ട് 55 പ്രവാസികളെ അറസ്റ്റ് ചെയ്തതായി ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു. ഈ മാസം 7-നാണ് ഒമാൻ തൊഴിൽ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

സീബ് വിലായത്തിലെ പാർപ്പിട മേഖലകളിൽ നടത്തിയ പ്രത്യേക പരിശോധനകളിലാണ് ലൈസൻസ് കൂടാതെ തൊഴിലെടുത്തിരുന്ന പ്രവാസികളെ കണ്ടെത്തിയത്.

റോയൽ ഒമാൻ പോലീസുമായി ചേർന്നാണ് ഒമാൻ തൊഴിൽ മന്ത്രാലയം ഈ പരിശോധനകൾ നടത്തിയ ഇവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് റോയൽ ഒമാൻ പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here