‘എല്ലാം ഉടനേ അറിയാമല്ലോ’; ആത്മവിശ്വാസത്തോടെ ചാണ്ടി ഉമ്മന്‍

0

ഇരുമുന്നണികളും അഭിമാനപ്പോരിന് ഇറങ്ങിയ പുതുപ്പള്ളിയില്‍ ഇന്ന് വിധിവരാനിരിക്കുകയാണ്. പുതുപ്പള്ളിയില്‍ ഇന്ന് വിധി വരുമ്പോള്‍ ജയിച്ചു കയറുമോയെന്നും എത്ര ഭൂരിപക്ഷമുണ്ടാകുമെന്നുമുള്ള ചോദ്യങ്ങളെ ഒരു പുഞ്ചിരിയോടെയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ നേരിട്ടത്. എല്ലാം ഉടനേ അറിയാമല്ലോ എന്ന് മാത്രമായിരുന്നു മാധ്യമങ്ങളോട് ചാണ്ടി ഉമ്മന്റെ പ്രതികരണം. രാവിലെ പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയിലെത്തി പ്രാര്‍ത്ഥന നടത്തിയ ശേഷം ചാണ്ടി ഉമ്മന്‍ ഉമ്മന്‍ ചാണ്ടിയുടെ കല്ലറയിലെത്തി മെഴുകുതിരി കത്തിച്ച് പ്രാര്‍ത്ഥിച്ചു. ശേഷം ചാണ്ടി ഉമ്മന്‍ കൗണ്ടിംഗ് സ്റ്റേഷനിലേക്ക് തിരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here