മാസപ്പടി വിവാദം: അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തള്ളിയതിനെതിരെ പരാതിക്കാരൻ ഹൈക്കോടതിയിലേക്ക്

0

മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിയുടെ മകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ ഹര്‍ജി തള്ളിയ സംഭവം ഹര്‍ജിക്കാരന്‍ ഹൈക്കോടതിയിലേക്ക്. മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിനെതിരെ ഹര്‍ജി സമര്‍പ്പിക്കും. കേസില്‍ കോടതി വാദം കേട്ടില്ലെന്ന് ഹര്‍ജിക്കാരന്‍ അറിയിച്ചു. ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍ തന്നെ ശക്തമായ തെളിവാണെന്നും ഓണാവധിക്ക് ശേഷം ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവിൻ്റെ ഹരജിയാണ് കഴിഞ്ഞ ദിവസം തള്ളിയത്. ആരോപണം തെളിയിക്കുന്നതിനു മതിയായ രേഖകളില്ലെന്ന് കോടതി പറഞ്ഞത്.

അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നായിരുന്നു ആവശ്യം. രണ്ട് വ്യക്തികളോ ഒരു കമ്പനിയുമായുളള സാമ്പത്തിക ഇടപാട് മാത്രമായി ഇതിനെ കാണാൻ കഴിയില്ലെന്നും മുഖ്യമന്ത്രിയുടെ മകളായത് കൊണ്ട് മുഖ്യമന്ത്രിയുടെ ഇടപെടൽ ഉണ്ടെന്ന് സംശയിക്കുന്നു. അതുകൊണ്ട് അഴിമതി നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷണം നടത്തണമെന്നായിരുന്നു പരാതി. കേസിൽ ആധായ നികുതി വകുപ്പ് കണ്ടെത്തിയിട്ടുളള മറ്റു നേതാക്കൾക്കെതിരെയും അന്വേഷണം വേണമെന്നും പരാതിയിൽ പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here