കീപാഡില്‍ ടൈപ്പ് ചെയ്യുന്ന ശബ്ദം കേട്ട് വിവരങ്ങള്‍ എഐ മോഷ്ടിക്കും: റിപ്പോര്‍ട്ട്

0

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വരവ് ലോകം വളരെ പ്രതീക്ഷയോടെയാണ് കാണുന്നതെങ്കിലും ഇതിന്റെ ഭീഷണികള്‍ സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങളാണ് ഉയരുന്നത്. ഇപ്പോള്‍ എഐ ഉപഭോക്താക്കളെ ആശങ്കപ്പെടുത്തുന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. റിപ്പോര്‍ട്ട് പ്രകാരം എഐയ്ക്ക് കീപാഡില്‍ നിന്നുള്ള ശബ്ദം കേട്ട് ഡാറ്റകള്‍ മോഷ്ടിക്കാന്‍ സാധിക്കുമെന്നാണ് ബ്ലീപ്പിംഗ് കമ്പ്യൂട്ടര്‍ എന്ന വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

95 ശതമാനം കൃത്യതയോടെ എഐ ഇത് റേറ്റ് ചെയ്‌തെന്നാണ് ഈ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ബ്രിട്ടീഷ് യൂണിവേഴ്‌സിറ്റില്‍ നിന്നുള്ള ഗവേഷകര്‍ കമ്പ്യൂട്ടര്‍, ലാപ്‌ടോപ്പ്, മൊബൈല്‍ ഫോണ്‍ എന്നിവയുടെ ടൈപ്പിംഗ് സൗണ്ടുകള്‍ ഉപയോഗിച്ച് പരീക്ഷണം നടത്തിയത്. ഇവ എഐ തിരിച്ചറിഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ബാങ്ക് അക്കൗണ്ട് ഉള്‍പ്പെടെയുള്ള സ്വകാര്യത ആവശ്യമായ കാര്യങ്ങള്‍ക്കായി വിവരങ്ങള്‍ ടൈപ്പ് ചെയ്യുമ്പോള്‍ ഇതില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്താന്‍ എഐയ്ക്ക് കഴിയും. ഇത്തരം എഐ മോഡലുകള്‍ ഹാക്കര്‍മാരെയും സൈബര്‍ കുറ്റവാളികളെയും വലിയ രീതിയില്‍ സഹായിക്കുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here