മധ്യപ്രദേശിൽ കാണാതായ യുവാവിൻ്റെ മൃതദേഹം;ആറ് കഷണങ്ങൾ ആക്കിയ നിലയിൽ, പ്രതി അറസ്റ്റിൽ

0

ഭോപ്പാൽ: കാണാതായ യുവാവിൻ്റെ മൃതദേഹം കഷണങ്ങളാക്കി പോളിത്തീൻ ബാഗിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മധ്യപ്രദേശ് ഗുണ സ്വദേശി വിവേക് ശർമ്മ(45)യുടെ മൃതദേഹമാണ് കാണാതായി ഒരാഴ്ചയ്ക്കു ശേഷം കണ്ടെത്തിയത്. മൃതദേഹം ആറ് കഷണങ്ങൾ ആക്കിയ നിലയിലായിരുന്നു. സാമ്പത്തിക തർക്കത്തെ തുടർന്ന് വിവേകിൻ്റെ ബന്ധു മോഹിത് ആണ് കൊല നടത്തിയതെന്ന് പോലീസ് പറഞ്ഞു. മോഹിതിൽ നിന്ന് 90000 രൂപ വാങ്ങാൻ ഇറങ്ങിയ ശേഷമാണു വിവേകിനെ കാണാതായത്. തുടർന്ന് ബന്ധുക്കളുടെ പരാതിയിൽ മോഹിതിനെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിൻ്റെ ചുരുളഴിഞ്ഞത്. മോഹിതിനെ പോലീസ് അറസ്റ്റ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here