ഇനി മണിക്കൂറുകൾ മാത്രം; ടാക്സ് റിട്ടേൺ സമർപ്പിക്കേണ്ട അവസാന തിയതി ഇന്ന്, സമയപരിധി നീട്ടിയേക്കില്ല

0

ന്യൂഡൽഹി: ടാക്സ് റിട്ടേൺ സമർപ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. തിങ്കളാഴ്ച രാത്രി 12 മണി വരെയാണ് പിഴയില്ലാതെ സമര്‍പ്പിക്കാനുള്ള അവസാന തിയതി. ആദായ നികുതി റിട്ടേൺ ഫയൽ ചെയ്തില്ലെങ്കിൽ വലിയ തുക പിഴയായി നൽകേണ്ടിവരും. സമയ പരിധി നീട്ടുന്നത് സംബന്ധിച്ച് ഒരു സൂചനയും പുറത്തുവന്നിട്ടില്ല. 

അവസാന നിമിഷത്തെ തിരക്ക് കാരണം ആദായ നികുതി വകുപ്പിന്റെ പോർട്ടലിൽ തകരാറുകൾ സംഭവിക്കാനുള്ള സാധ്യത ഏറെയാണ്. അങ്ങനെ സംഭവിച്ചാലും പിഴയായി കാശ് പോകും. അഞ്ച് കോടിയിൽ അധികം പേരാണ് ഇതിനോടകം ടാക്സ് റിട്ടേൺ സമർപ്പിച്ചത്. 

നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിൽ  കാലതാമസം ഉണ്ടായാൽ ഐ-ടി നിയമങ്ങൾ അനുസരിച്ച്  10,000 രൂപ വരെ പിഴ ഈടാക്കാം. ആദായനികുതി നിയമം 1961 – ലെ സെക്ഷൻ 234 എയിലെ വ്യവസ്ഥകൾ അനുസരിച്ച്, മറ്റ് പിഴകൾക്ക് പുറമെ നികുതി ചുമത്താവുന്ന വരുമാനത്തിന് പലിശയും വകുപ്പിന് ഈടാക്കാം. അതിനാൽ അക്കൗണ്ടുകൾ ഓഡിറ്റ് ചെയ്യേണ്ടതില്ലാത്ത ശമ്പളമുള്ളവരും വരുമാനമുള്ളവരുമായ വ്യക്തികൾ ജൂലൈ 31-നകം ഐടിആർ ഫയൽ ചെയ്യണം.

Leave a Reply