‘നിഷേധാത്മക സഖ്യങ്ങള്‍ വിജയിച്ചിട്ടില്ല’, എന്‍.ഡി.എ. യോഗത്തില്‍ പങ്കെടുത്തത്‌ 38 പാര്‍ട്ടികള്‍

0

ന്യൂഡല്‍ഹി: നിഷേധാത്മകതയില്‍ പടുത്തുയര്‍ത്തിയ സഖ്യങ്ങള്‍ ഒരിക്കലും വിജയിച്ചിട്ടില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി.
എന്‍.ഡി.എ. ഘടകകക്ഷികളുടെ യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു സഖ്യം കുടുംബാധിപത്യവും അഴിമതിയും ആയിരിക്കുമ്പോള്‍ രാജ്യം പരാജയപ്പെടും. രാഷ്‌ട്രീയ സഖ്യങ്ങളുടെ ചരിത്രമാണ്‌ ഇന്ത്യക്കുള്ളത്‌. എന്‍.ഡി.എ. രൂപീകരിച്ചത്‌ സര്‍ക്കാരുകളെ മാറ്റാനല്ല, സ്‌ഥിരത കൊണ്ടുവരാനാണ്‌. എന്‍.ഡി.എ. പ്രതിപക്ഷത്തായിരുന്നപ്പോള്‍ ക്രിയാത്മക രാഷ്‌ട്രീയം ഉറപ്പാക്കി. സര്‍ക്കാരിനെ വിമര്‍ശിച്ചു, പക്ഷേ ഒരിക്കലും ജനവിധിയെ അവഹേളിച്ചിട്ടില്ല. തങ്ങള്‍ വിദേശ ഫണ്ടുകളുടെ പിന്നാലെ പോയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ പാര്‍ട്ടികള്‍ ബംഗളുരുവില്‍ യോഗം ചേര്‍ന്ന്‌ “ഇന്ത്യ” സഖ്യംരൂപീകരിച്ചതിനു പിന്നാലെയാണു ഡല്‍ഹിയിലെ അശോകാ ഹോട്ടലില്‍ എന്‍.ഡി.എ. യോഗം നടത്തിയത്‌. 38 പാര്‍ട്ടികളാണ്‌ യോഗത്തില്‍ പങ്കെടുത്തത്‌.
ബി.ജെ.പി. അധ്യക്ഷന്‍ ജെ.പി. നഡ്‌ഡ, ശിവസേന നേതാവും മഹാരാഷ്‌ട്ര മുഖ്യമന്ത്രിയുമായ ഏക്‌നാഥ്‌ ഷിന്‍ഡെ, മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയുമായ അജിത്‌ പവാര്‍, അണ്ണാ ഡി.എം.കെ. നേതാവ്‌ എടപ്പാടി പളനിസ്വാമി, നാഗാലാന്‍ഡ്‌ മുഖ്യമന്ത്രി നെയ്‌ഫ്യു റിയോ, എ.ജി.പി. അധ്യക്ഷന്‍ അതുല്‍ ബോറ, ലോക്‌ ജനശക്‌തി പാര്‍ട്ടി നേതാവ്‌ ചിരാഗ്‌ പാസ്വാന്‍, മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ്‌ സാങ്‌മ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here