മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ ഐ.ജി ലക്ഷ്മണയുടെ ആരോപണങ്ങൾ; മുഖ്യമന്ത്രിയുടെ കണ്ടകശനി തുടങ്ങിയെന്ന് കെ. മുരളീധരൻ

0

കോഴിക്കോട്: പൊലീസ് ഉദ്യോഗസ്ഥരെ പ്രതികളാക്കി രക്ഷപ്പെടാൻ ശ്രമിച്ചതിന് മുഖ്യമന്ത്രിയ്ക്ക് ഏറ്റ വലിയ തിരിച്ചടിയാണ് ഐ.ജി. ലക്ഷ്മണയുടെ പ്രതികരണമെന്ന് കെ.മുരളീധരന്‍ എംപി. ജാമ്യം കിട്ടിയില്ലെങ്കിൽ ശിവശങ്കരനും നാളെ ചില തുറന്ന് പറച്ചിൽ നടത്തുമെന്നും മുരളീധരൻ പറഞ്ഞു.

മുഖ്യമന്ത്രിയുടെ കണ്ടകശനി തുടങ്ങി. ഉദ്യോഗസ്ഥരെ ബലിയാടാക്കി രക്ഷപ്പെടാൻ ശ്രമിച്ചതിന്‍റെ തിരിച്ചടിയാണിത്. ശിവശങ്കരൻ രണ്ടുമാസം കൂടി ജയിലിൽ കിടന്നാൽ ഇതിലപ്പുറവും പുറത്തുവരുമെന്നും മുരളീധരൻ.

Leave a Reply