സംസ്ഥാനത്ത് സ്വര്‍ണവില താഴേക്ക് ; ഇന്ന് 80 രൂപ കുറഞ്ഞു

0

കൊച്ചി:സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. ജൂലൈ ആദ്യ ദിവസം സ്വര്‍ണവില കൂടിയിരുന്നു. ഒരു പവന് 160 രൂപയാണ് ജൂലൈ ഒന്നിന് ഉയര്‍ന്നത്. എന്നാല്‍ ഇന്ന് 80 രൂപ കുറഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 43,240 രൂപയാണ്.

ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 10 രൂപ കുറഞ്ഞ് 5405 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 5 രൂപ കുറഞ്ഞ് 4478 രൂപയുമായി.

അതേസമയം, സംസ്ഥാനത്ത് വെള്ളി വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 76 രൂപയും ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 103 രൂപയുമാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here