ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമില്‍ മലയാളി താരം മിന്നു മണി

0

മുംബൈ: ബംഗ്ലാദേശ് പര്യടനത്തിനുള്ള ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമില്‍ മലയാളി താരം മിന്നു മണി ഇടം നേടി. ബിസിസിഐ പ്രഖ്യാപിച്ച 18 അംഗ ട്വന്റി-20 ടീമിലാണ് വയനാട്ടുകാരിക്ക് സ്ഥാനം ലഭിച്ചത്.

ആദ്യമായാണ് ഓള്‍റൗണ്ടര്‍ താരമായ മിന്നു ഇന്ത്യന്‍ ടീമില്‍ എത്തുന്നത്. വനിതാ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനായി കളിച്ച് താരം ചരിത്രം സൃഷ്ടിച്ചിരുന്നു.ഐപിഎല്ലില്‍ കളിക്കുന്ന ആദ്യ മലയാളി വനിതാ താരം എന്ന റെക്കോഡാണ് മിന്നു സ്വന്തമാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here