തിരുവനന്തപുരം: പുതുപ്പള്ളിയിൽ ഉപതിരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മനെ മത്സരിപ്പിക്കാൻ കോൺഗ്രസിൽ ധാരണ. ഇക്കാര്യത്തിൽ പാർട്ടി കുടുംബത്തിൻ്റെ കൂടി അഭിപ്രായം തേടും. അതിനു ശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുക. യൂത്ത് കോൺഗ്രസ് ഔട്ട് റീച്ച് സെൽ ദേശീയ ചെയർമാനാണ് ചാണ്ടി ഉമ്മൻ. മുൻ മുഖ്യമന്ത്രിയും പുതുപ്പള്ളി എംഎൽഎയുമായ ഉമ്മൻ ചാണ്ടിയുടെ സംസ്കാര ചടങ്ങുകൾ കഴിഞ്ഞതിനു ശേഷമാണു ഉപതിരഞ്ഞെടുപ്പ് സംബന്ധിച്ച ചർച്ച സജീവമായത്. ചാണ്ടി ഉമ്മന് പുറമെ മകൾ അച്ചു ഉമ്മൻ്റെ പേരും സ്ഥാനാർഥി ചർച്ചയിൽ ഉയർന്നു വന്നു. അതേ സമയം തിരഞ്ഞെടുപ്പ് കാര്യങ്ങൾ പാർട്ടിയാണ് തീരുമാനിക്കേണ്ടതെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു.