ബെംഗളൂരു: പറന്നു കൊണ്ടിരുന്ന വിമാനത്തിൻ്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. പാരീസിൽ നിന്ന് ബെംഗളുരുവിലേക്ക് വരുകയായിരുന്ന വിമാനത്തിലെ യാത്രക്കാരൻ വെങ്കട് മോഹിതി(29)നെയാണ് ബെംഗളൂരു എയർപോർട്ട് പോലീസ് അറസ്റ്റ് ചെയ്‌തത്. വിമാനം ലാൻഡ് ചെയ്യാൻ നാല് മണിക്കൂർ ശേഷിക്കവേയാണ് വെങ്കട് പിറകിലെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചത്. ആന്ധ്ര സ്വദേശിയായ വെങ്കട് അമേരിക്കയിൽ സ്വകാര്യ കമ്പനി ജീവനക്കാരനാണ്. കുറെ ദിവസമായി ഉറക്കം നഷ്ടപ്പെട്ട ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നു പോലീസ് പറഞ്ഞു.