ഉത്തർപ്രദേശിൽ സഹോദരിയെ കഴുത്തറുത്ത് കൊന്നു; മുറിച്ചെടുത്ത തലയുമായി പൊലീസ് സ്റ്റേഷനിലേയ്‌ക്ക്; സഹോദരൻ മുഹമ്മദ് റിയാസ് അറസ്റ്റിൽ

0

ഉത്തർപ്രദേശിൽ ദുരഭിമാനക്കൊല. സഹോദരിയെ കഴുത്തറുത്ത് കൊന്ന് സഹോദരൻ. യുപിയിൽ ബരാബങ്കിയിലാണ് സംഭവം നടന്നത്. പ്രണയത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലയ്ക്ക് കാരണം. ആഷിഫയെന്ന യുവതിയാണ് കൊല്ലപ്പെട്ടത് . സഹോദരൻ മുഹമ്മദ് റിയാസിനെ പൊലീസ് അറസ്റ്റ് ചെയ്തു.ഗ്രാമത്തിലെ തന്നെ ഒരു യുവാവുമായി സഹോദരിക്കുണ്ടായിരുന്ന ബന്ധമാണ് കൊലയ്‌ക്ക് കാരണമെന്ന് പോലീസ് പറഞ്ഞു.

വെള്ളിയാഴ്ച രാവിലെ റിയാസ് സഹോദരി ആഷിഫയുമായി വഴക്കിട്ടിരുന്നതായി നാട്ടുകാർ പറയുന്നു. ഇതിന് ശേഷം വീട്ടിൽ നിന്ന് എങ്ങോട്ടോ പോയിരുന്നു. തിരികെ വന്ന ശേഷം സഹോദരിയോട് വസ്ത്രങ്ങൾ കഴുകാൻ പറഞ്ഞു. തുടർന്ന് ആഷിഫ അലക്കാനുള്ള വെള്ളമെടുക്കുന്നതിനിടെ റിയാസ് കത്തി കൊണ്ട് യുവതിയുടെ കഴുത്തിൽ പലതവണ കുത്തുകയായിരുന്നു.

കഴുത്ത് പൂർണമായും വേർപെടുന്നത് വരെ ആക്രമണം തുടർന്നു. ഇതിനുശേഷം റിയാസ് സഹോദരിയുടെ അറുത്തുമാറ്റിയ തലയുമായി പൊലീസ് സ്റ്റേഷനിലേക്ക് പുറപ്പെട്ടു. അതിനിടെ, കൊലപാതക വിവരം ലഭിച്ച പൊലീസിന് റിയാസിനെ വഴിയിൽ വഴിയിൽ വെച്ച് പിടികൂടുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here